National
യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ആറുപേര്‍ മരിച്ചു
നിരവധി ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ഹാപൂര്‍| യുപിയി ഹാപൂര്‍ ജില്ലയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ആറുപേര്‍ക്ക് ദാരുണാന്ത്യം. ഹാപൂരിലെ ധൗലാന-ഗുലാവതി റോഡിലാണ് അപകടമുണ്ടായത്. നിരവധി ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘമാണ് ബസിലുണ്ടായിരുന്നതെന്ന് ഹാപൂര്‍ എസ്പി ഗ്യാനഞ്ജയ് സിംഗ് പറഞ്ഞു. ട്രക്ക് സംഭവസ്ഥലത്തുനിന്ന് നീക്കം ചെയ്തുവെന്നും നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും എസ്പി അറിയിച്ചു. ബസില്‍ ആകെ 12 പേരാണ് ഉണ്ടായിരുന്നത്. അവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും എസ്പി ഗ്യാനഞ്ജയ് സിംഗ് കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----


