Connect with us

CRIME

കോട്ടയത്ത് കള്ള് ഷാപ്പില്‍ വാക്കേറ്റത്തിനിടെ കത്തിക്കുത്ത്; പ്രതികള്‍ പിടിയില്‍

പൂഞ്ഞാര്‍ തെക്കേക്കര- ചോലത്തടം വടയാറ്റില്‍ ഷൈന്‍ പി തോമസ് (42), പൂഞ്ഞാര്‍ തെക്കേക്കര ചോലത്തടം വടയാറ്റില്‍ തോമസ് ഫ്രാന്‍സിസ്(76) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്

Published

|

Last Updated

കോട്ടയം | കള്ള് ഷാപ്പില്‍ വാക്കേറ്റത്തിനിടെ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയില്‍. പൂഞ്ഞാര്‍ തെക്കേക്കര- ചോലത്തടം വടയാറ്റില്‍ ഷൈന്‍ പി തോമസ് (42), പൂഞ്ഞാര്‍ തെക്കേക്കര ചോലത്തടം വടയാറ്റില്‍ തോമസ് ഫ്രാന്‍സിസ്(76) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച വൈകിട്ട് 6 ന് പാതാംമ്പുഴ ചോലത്തടം കള്ള് ഷാപ്പില്‍ വച്ച് പ്രതികള്‍ ചേര്‍ന്ന് പാതാമ്പുഴ മന്നം ആക്കത്തകടിയില്‍ വിഷ്ണു ജിജിയെ കത്തി കൊണ്ട് മുതുകിന് കുത്തി ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷന്‍ എസ് എച്ച് ഒ പ്രസാദ് അബ്രഹാം വര്‍ഗീസ്, എസ് ഐമാരായ എം എച്ച് അനുരാജ്, കെ മുരളീധരന്‍, ബി സുരേഷ് കുമാര്‍, എഎസ്‌ഐ പിഎ ഇക്ക്ബാല്‍, സിപിഒ ജ്യോതികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.