Kerala
ലഹരി വിരുദ്ധ പരിപാടിക്കിടെ കുപ്പി പൊട്ടിത്തെറിച്ചു; വിദ്യാര്‍ഥികള്‍ക്കും അധ്യാപികക്കും പരുക്ക്
ലഹരി വസ്തുക്കളുടെ മാതൃകകള്‍ സൃഷ്ടിച്ച് കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ ഇതില്‍ കുടുങ്ങിയ കുപ്പി പൊട്ടിത്തെറിക്കുകയായിരുന്നു.
പാലക്കാട് | ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി പാലക്കാട് കാവശ്ശേരി പി സി എ എല്‍ പി സ്‌കൂളില്‍ നടത്തിയ പരിപാടിക്കിടെ കുപ്പി പൊട്ടിത്തെറിച്ചു. സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കും ഒരു അധ്യാപികക്കും പരുക്കേറ്റു. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ്, ആലത്തൂര്‍ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലായി പ്രവേശിപ്പിച്ചു.
ലഹരി വസ്തുക്കളുടെ മാതൃകകള്‍ സൃഷ്ടിച്ച് കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ ഇതില്‍ കുടുങ്ങിയ കുപ്പി പൊട്ടിത്തെറിക്കുകയായിരുന്നു.