Kerala
മഞ്ചേരിയിൽ ടൂറിസ്റ്റ് ബസും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ച് അപകടം
കുട്ടികൾക്കോ സ്റ്റാഫിനോ വലിയ പരുക്ക് ഇല്ലെന്നും എല്ലാവരും സുരക്ഷിതരായി മടങ്ങിയിട്ടുണ്ടെന്നും നോളജ് സിറ്റി അധികൃതർ അറിയിച്ചു.
മലപ്പുറം | മഞ്ചേരി നെല്ലിപ്പറമ്പിൽ ടൂറിസ്റ്റ് ബസും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ചു. ഇൻഡസ്ട്രിയൽ വിസിറ്റിനായി പാലക്കാട്ടേക്ക് പുറപ്പെട്ട മർകസ് നോളജ് സിറ്റിയിലെ എയ്മർ ബിസിനസ് സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ്സാണ് ഇന്ന് പുലർച്ചെ മഞ്ചേരിയിൽ അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ഏതാനും വിദ്യാർത്ഥികൾക്ക് ചെറിയ പരിക്കുണ്ട്. കുട്ടികൾക്കോ സ്റ്റാഫിനോ വലിയ പരുക്ക് ഇല്ലെന്നും എല്ലാവരും സുരക്ഷിതരായി മടങ്ങിയിട്ടുണ്ടെന്നും നോളജ് സിറ്റി അധികൃതർ അറിയിച്ചു.
ബസിലേക്ക് തക്കാളി കയറ്റി വന്ന പിക്കപ്പ് വാൻ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്.
Content Highlights:
A tourist bus carrying students from Markaz Knowledge City Aimer Business School collided with a pickup van at Nellipparamba in Manjeri. The students were on their way to Palakkad for an industrial visit when the accident occurred. A few students sustained minor injuries but all are reported safe.







