Connect with us

National

മുംബൈയിലെ ആറിടങ്ങളിലും ഡല്‍ഹിയിലെ സ്‌കൂളിലും ബോംബ് ഭീഷണി

സന്ദേശം അയച്ച വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.

Published

|

Last Updated

മുംബൈ|മുംബൈ നഗരത്തിലെ ആറിടങ്ങളിലും ഡല്‍ഹിയിലെ സ്‌കൂളിലും ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. ഇതേത്തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ വ്യാപക പരിശോധന. മുംബൈയിലെ ആറ് സ്ഥലങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ഇന്ന് രാവിലെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് ലഭിച്ചത്. തുടര്‍ന്ന് പോലീസ് സംഘം നഗരത്തില്‍ വ്യാപക പരിശോധന നടത്തിവരികയാണ്.

സന്ദേശം അയച്ച വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. പാകിസ്ഥാന്‍ കോഡുള്ള മൊബൈല്‍ നമ്പറില്‍ നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്നാണ് വിവരം. സംഭവത്തില്‍ മുംബൈ ക്രൈംബ്രാഞ്ചും മഹാരാഷ്ട്ര എടിഎസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്

ഡല്‍ഹി ആര്‍കെ പുരത്തെ ഡല്‍ഹി പബ്ലിക്ക് സ്‌കൂളിലും ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന സന്ദേശം ഇന്ന് രാവിലെ പത്തുമണിയോടെയാണ് സ്‌കൂള്‍ അധികൃതര്‍ക്ക് ലഭിച്ചത്.  തുടര്‍ന്ന് അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് സ്‌കൂളിലെത്തി എല്ലാവരെയും ഒഴിപ്പിച്ച് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.

 

 

 

Latest