Connect with us

Kannur

കണ്ണൂരില്‍ വീണ്ടും ബോംബ് ശേഖരം പിടികൂടി

മട്ടന്നൂര്‍ കോളാരിയില്‍ നിന്നാണ് ഒമ്പത് സ്റ്റീല്‍ ബോംബുകള്‍ പിടിച്ചെടുത്തത്. ബോംബ് സ്‌ക്വാഡ് എത്തി ബോംബുകള്‍ നിര്‍വീര്യമാക്കി.

Published

|

Last Updated

മട്ടന്നൂര്‍ | കണ്ണൂരില്‍ വീണ്ടും ബോംബ് ശേഖരം പിടികൂടി. മട്ടന്നൂര്‍ കോളാരിയില്‍ നിന്നാണ് ഒമ്പത് സ്റ്റീല്‍ ബോംബുകള്‍ പിടിച്ചെടുത്തത്.

രണ്ട് ബക്കറ്റുകളിലായി പാടത്ത് സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍. പ്രദേശവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്.

ബോംബ് സ്‌ക്വാഡ് എത്തി ബോംബുകള്‍ നിര്‍വീര്യമാക്കി. ആര്‍ എസ് എസാണ് ബോംബ് നിര്‍മാണത്തിനു പിന്നിലെന്ന് സി പി എം ആരോപിച്ചു.

---- facebook comment plugin here -----

Latest