Connect with us

Kerala

പേയാട് ഒഴുക്കില്‍പ്പെട്ട് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെടുത്തു

സുജിത് ഉള്‍പ്പെടെ മൂന്ന് സൈനികരാണ് കാവടിക്കടവില്‍ കുളിക്കാനിറങ്ങിയത്.

Published

|

Last Updated

തിരുവനന്തപുരം |  കരമനയാറ്റില്‍ പേയാട് കാവടിക്കടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. പാങ്ങോട് മിലിട്ടറി ക്യാമ്പിലെ സൈനികനും കോഴിക്കോട് സ്വദേശിയുമായ സുജിത് (34) ന്റെ മൃതദേഹമാണ് കണ്ടെടുത്തത്. വ്യാഴാചയാണ് സുജിതിനെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. കാണാതായ സ്ഥലത്തിന് താഴെ മുളയില്‍ തങ്ങി വെള്ളത്തില്‍ പത്തടിയോളം താഴ്ന്ന നിലയിലായിരുന്നു മൃതദേഹം.

തിരുവനന്തപുരത്തുനിന്നുള്ള 12 അംഗ സ്‌കൂബ ടീമും കാട്ടാക്കട ഫയര്‍ഫോഴ്സും സംയുക്തമായി നടത്തിയ നീണ്ട തെരച്ചിലിനൊടുവില്‍ വെള്ളിയാഴ്ച രാവിലെയോടെയാണ് മൃതദേഹം പുറത്തെടുത്തത്.സുജിത് ഉള്‍പ്പെടെ മൂന്ന് സൈനികരാണ് കാവടിക്കടവില്‍ കുളിക്കാനിറങ്ങിയത്. കനത്ത മഴയെത്തുടര്‍ന്ന് ശക്തമായ ഒഴുക്കില്‍പ്പെട്ട് രണ്ട് സൈനികര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരു സൈനികനെ നാട്ടുകാര്‍ ഉടനടി രക്ഷപ്പെടുത്തി. സുജിത്തിനായുള്ള വ്യാഴാഴ്ചത്തെ തെരച്ചില്‍ ഫലം കാണാത്തതിനെ തുടര്‍ന്ന് ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ ആരംഭിക്കുകയായിരുന്നു.മുന്‍പും നിരവധി അപകടങ്ങള്‍ നടന്നിട്ടുള്ള അപകടമേഖലയാണ് കാവടിക്കടവ്.

---- facebook comment plugin here -----

Latest