Kerala
പമ്പാ നദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി
കോന്നി സ്വദേശി ജോഷിന്‍ ബിനു(17), മയിലപ്പറ സ്വദേശി ക്രിസ് സാം ബിജു (17) എന്നിവരാണ് മരിച്ചത്.
പത്തനംതിട്ട|പത്തനംതിട്ട റാന്നിയില്‍ പമ്പാ നദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. കോന്നി സ്വദേശി ജോഷിന്‍ ബിനു(17), മയിലപ്പറ സ്വദേശി ക്രിസ് സാം ബിജു (17) എന്നിവരാണ് മരിച്ചത്. മൈലപ്രയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും. 12 അംഗങ്ങള്‍ അടങ്ങുന്ന വിദ്യാര്‍ഥി സംഘമാണ് കളരിക്കല്‍ കടവില്‍ കുളിക്കാനെത്തിയത്. ഇതില്‍ മൂന്ന് പേര്‍ ഒഴുക്കില്‍പെടുകയായിരുന്നു. ഇതില്‍ ഒരാള്‍ നീന്തി കയറി.
ഉടന്‍ തന്നെ വിദ്യാര്‍ഥികള്‍ നാട്ടുകാരെ വിവരം അറിയിച്ചു. തുടര്‍ന്ന് റാന്നിയില്‍ നിന്നുള്ള സ്‌കൂബ ടീം ഉടന്‍ സ്ഥലത്ത് എത്തി തെരച്ചില്‍ ആരംഭിച്ചു. ഇന്ന് രാവിലെ ഇവര്‍ കുളിക്കാനിറങ്ങിയ കടവിനോട് ചേര്‍ന്ന് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍നടപടികള്‍ക്കായി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.



