Connect with us

Kerala

മീന്‍പിടിക്കുന്നതിനിടെ വള്ളം മുങ്ങി; കോട്ടയം പാറയ്ക്കല്‍ കടവില്‍ രണ്ടുപേര്‍ മരിച്ചു

പാറയ്ക്കല്‍ കടവ് സ്വദേശികളായ ജോബി (36), പോളച്ചിറയില്‍ അരുണ്‍ സാം (37) എന്നിവരാണ് മരിച്ചത്.

Published

|

Last Updated

കോട്ടയം | പനച്ചിക്കാട് കൊല്ലാട് പാറയ്ക്കല്‍ക്കടവില്‍ വള്ളംമുങ്ങി രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. കൊല്ലാട് പാറയ്ക്കല്‍ക്കടവ് പാറത്താഴെ വി ജെ ജോബി (36), പോളച്ചിറയില്‍ അരുണ്‍ സാം (37) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജോഷി രക്ഷപ്പെട്ടു. മരിച്ച ജോബിയുടെ സഹോദരനാണ് ജോഷി. മീന്‍പിടിയ്ക്കാന്‍ പോയ മൂന്നംഗ സംഘത്തിലെ രണ്ടു പേരാണ് അപകടത്തില്‍ പെട്ടത്. ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം.

വള്ളത്തില്‍ ചൂണ്ടയിട്ട് കാത്തിരിക്കുന്നതിനിടെ അപ്രതീക്ഷിതമായി വള്ളം മുങ്ങുകയായിരുന്നു. നീന്തല്‍ അറിയാവുന്ന ജോഷി നീന്തല്‍ അറിയാത്ത ജോബിയെയും അരുണിനെയും രക്ഷിക്കാന്‍ ശ്രമിച്ചു. രണ്ടുപേരും ഏറെ നേരം വള്ളത്തില്‍ പിടിച്ചു കിടന്നതായി ജോഷി പറയുന്നു. എന്നാല്‍, വള്ളം മുങ്ങിയതോടെ ഇവരും മുങ്ങിപ്പോവുകയായിരുന്നു.

നാട്ടുകാരും അഗ്‌നിരക്ഷാ സേനാ സംഘവും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

 

Latest