National
തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു
പടക്ക നിര്‍മാണത്തിനുള്ള രാസ മിശ്രിതം തയ്യാറാക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്.
ചെന്നൈ| തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം. സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. സാത്തൂരിലെ പനയാടിപ്പട്ടിയിലാണ് അപകടം. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. കണ്ടിയാര്‍ പുരം സ്വദേശി ഷണ്‍മുഖരാജ് (38) ആണ് മരിച്ചത്.
പടക്ക നിര്‍മാണത്തിനുള്ള രാസ മിശ്രിതം തയ്യാറാക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. സംഭവസമയത്ത് ഷണ്‍മുഖരാജ് മാത്രമാണ് ഉണ്ടായിരുന്നതെന്ന് പോലിസ് വ്യക്തമാക്കി. മൃതദേഹം പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പനയാടിപ്പട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.







