Connect with us

Kerala

വയനാട്ടില്‍ ആന ചവിട്ടി കൊലപ്പെടുത്തിയ അജീഷിന്റെ കുടുംബത്തിന് ധനസഹായം നല്‍കിയ കര്‍ണാടക സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി

രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തില്‍ നിന്ന് മരിച്ചയാള്‍ക്ക് ധനസഹായം നല്‍കുന്നത് വഞ്ചന

Published

|

Last Updated

ബംഗളൂരു | വയനാട്ടില്‍ ആനയുടെ ആക്രമത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച കര്‍ണാടക സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ബി ജെ പി ആരോപിച്ചു. രാഹുല്‍ ഗാന്ധി വയനാട് എം പി ആയതിനാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നികുതിദായകരുടെ പണം ദുരുപയോഗം ചെയ്യകയാണെന്ന് കര്‍ണാടക ബി ജെ പി അധ്യക്ഷന്‍ ബി വൈ വിജയേന്ദ്ര പറഞ്ഞു. ഇത് തികച്ചും അപമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയില്‍ നിന്നുള്ള ആനയാണെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തില്‍ നിന്ന് മരിച്ചയാള്‍ക്ക് ധനസഹായം നല്‍കുന്നത് വഞ്ചനയാണെന്നും ബി ജെ പി വിമര്‍ശിച്ചു.
കര്‍ണാടകയില്‍ വരള്‍ച്ചയും കര്‍ഷക ആത്മഹത്യയും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അടിയന്തര ആവശ്യങ്ങളെക്കാള്‍ രാഹുല്‍ ഗാന്ധിയെ പ്രീതിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ കോണ്‍ഗ്രസിന് വേണ്ടി സംസ്ഥാനത്തെ പണം കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ചയാണ് ആനയുടെ അക്രമത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം നല്‍കാന്‍ തീരുമാനിച്ചതായി കര്‍ണാടക വന മന്ത്രി ഈശ്വര്‍ ഖന്ധ്രേ അറിയിച്ചത്.

 

Latest