Connect with us

Kerala

ബിജു പ്രഭാകര്‍ വ്യവസായ വകുപ്പിലേക്ക്; സംസ്ഥാനത്ത് ഐ എ എസ് ഉദ്യോഗസ്ഥരുടെ പദവികളില്‍ മാറ്റം

ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്ത് കെ വാസുകി. സൗരഭ് ജയിന്‍ ഊര്‍ജ വകുപ്പ് സെക്രട്ടറി. അര്‍ജുന്‍ പാണ്ഡ്യന്‍ ലേബര്‍ കമ്മീഷണര്‍.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഐ എ എസ് ഉദ്യോഗസ്ഥരുടെ പദവികളില്‍ മാറ്റം വരുത്തി ഉത്തരവ്. ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിനെ വ്യവസായ വകുപ്പിലേക്ക് മാറ്റി. മന്ത്രിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ബിജു പ്രഭാകര്‍ പദവിയില്‍ മാറ്റം ആവശ്യപ്പെട്ടിരുന്നു. ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്ത് കെ വാസുകിയെ നിയമിക്കും.

മൈനിങ്, ജിയോളജി, പ്ലാന്റേഷന്‍, കയര്‍, ഹാന്‍ഡ്‌ലൂം, കശുവണ്ടി വ്യവസായ വകുപ്പുകളുടെ സെക്രട്ടറിയായാണ് ബിജു പ്രഭാകറിനെ നിയമിച്ചത്. റെയില്‍വേ, മെട്രോ, വ്യോമയാന വകുപ്പുകളുടെ അധിക ചുമതലയും കൂടല്‍ മാണിക്യം, ഗുരുവായൂര്‍ ദേവസ്വങ്ങളുടെ കമ്മീഷണര്‍ ചുമതലയും ബിജു പ്രഭാകറിന് നല്‍കിയിട്ടുണ്ട്.

ലേബര്‍ കമ്മീഷണറായ കെ വാസുകിക്ക് തൊഴില്‍ വകുപ്പിന്റെ അധിക ചുമതല കൂടി നല്‍കി. ഗതാഗത വകുപ്പ് സെക്രട്ടറി പദവിക്ക് പുറമെ, ലോക കേരള സഭയുടെ ഡയറക്ടര്‍ പദവി കൂടി അവര്‍ വഹിക്കും. സൗരഭ് ജയിന്‍ ഊര്‍ജ വകുപ്പ് സെക്രട്ടറിയും അര്‍ജുന്‍ പാണ്ഡ്യന്‍ ലേബര്‍ കമ്മീഷണറുമാവും.

Latest