Connect with us

Health

കൊവാക്‌സിന്‍ ബൂസ്റ്റർ ഡോസ് ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ക്ക് എതിരെ ഫലപ്രദമെന്ന് ഭാരത് ബയോടെക്

ബൂസ്റ്റർ ഡോസ് കൊവിഡ് സാമ്പിളുകളിലെ ഡെല്‍റ്റ വേരിയന്റിനെ നൂറ് ശതമാനവും ഒമിക്രോണ്‍ വേരിയന്റിനെ 90 ശതമാനവും നിരവീര്യമാക്കിയതായി കമ്പനി

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വാക്‌സിനായ കോവാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് വൈറസിന്റെ ഒമിക്രോണ്‍, ഡെല്‍റ്റ വേരിയന്റുകളെ നിര്‍വീര്യമാക്കുന്നതില്‍ ഫലപ്രദമാണെന്ന് തെളിഞ്ഞതായി വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്. ഒമിക്‌റോണിനും (ബി.1.529), ഡെല്‍റ്റയ്ക്കും (ബി.1.617.2) എതിരെ ശക്തമായ ന്യൂട്രലൈസിംഗ് ആന്റിബോഡി പ്രതികരണങ്ങള്‍ കോവാക്‌സിന്റെ ബൂസ്റ്റര്‍ ഷോട്ട് സൃഷ്ടിച്ചതായി ഭാരത് ബയോടെക് അതിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചു.

തത്സമയ വൈറസ് ന്യൂട്രലൈസേഷന്‍ അസെ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ബൂസ്റ്റർ ഡോസ് കൊവിഡ് സാമ്പിളുകളിലെ ഡെല്‍റ്റ വേരിയന്റിനെ നൂറ് ശതമാനവും ഒമിക്രോണ്‍ വേരിയന്റിനെ 90 ശതമാനവും നിരവീര്യമാക്കിയതായി കമ്പനി അറയിച്ചു. എമോറി യൂണിവേഴ്‌സിറ്റിയിലാണ് പഠനം നടത്തിയത്.

രണ്ട് ഡോസ് കൊവാക്‌സിന്‍ (BBV152) സ്വീകരിച്ച് ആറ് മാസത്തിന് ശേഷം, ഹോമോലോജസ് (D614G), ഹെറ്ററോളജിക്കല്‍ സ്‌ട്രെയിനുകള്‍ (ആല്‍ഫ, ബീറ്റ, ഡെല്‍റ്റ, ഡെല്‍റ്റ പ്ലസ്) എന്നിവയിലേക്കുള്ള കോശമധ്യസ്ഥ പ്രതിരോധശേഷിയും ന്യൂട്രലൈസിംഗ് ആന്റിബോഡികളും അടിസ്ഥാനരേഖയ്ക്ക് മുകളില്‍ നിലനിന്നിരുന്നതായി പഠനം കാണിക്കുന്നു.

Latest