Connect with us

isl 2022

വീണ്ടും തോറ്റ് ബെംഗളൂരു; കലിംഗയില്‍ രണ്ടാം വിജയവുമായി ഒഡീഷ

ഏകപക്ഷീയമായ ഒരു ഗോളിനാണ് ഒഡീഷയുടെ ജയം.

Published

|

Last Updated

ഭുവനേശ്വര്‍ | കേരള ബ്ലാസ്റ്റാഴ്‌സിന് പിന്നാലെ ബെംഗളൂരു എഫ് സിയെയും തോല്‍പ്പിച്ച് ഒഡീഷ എഫ് സി. കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഒഡീഷയുടെ ജയം. ആദ്യ പകുതിയില്‍ തന്നെ ഗോള്‍ നേടാനും ആ മേധാവിത്വം പുലര്‍ത്താനും ഒഡീഷക്ക് സാധിച്ചു.

33ാം മിനുട്ടില്‍ നന്ദകുമാര്‍ ശേഖര്‍ ആണ് ഒഡീഷക്ക് വേണ്ടി ഗോള്‍ നേടിയത്. സഹില്‍ തൊടുത്തുവിട്ട കോര്‍ണര്‍ കിക്ക് നന്ദകുമാര്‍ ഗോളാക്കുകയായിരുന്നു. 70ാം മിനുട്ടില്‍ ബെംഗളൂരുവിന്റെ പരാഗ് ശ്രീവാസിനും ഇഞ്ചുറി ടൈമില്‍ ഒഡീഷയുടെ ഐസക് ചക്ചൗക്കിനും അംരീന്ദര്‍ സിംഗിനും മഞ്ഞക്കാര്‍ഡ് ലഭിച്ചു.

Latest