isl 2022
ബെംഗളൂരുവിന് സീസണിലെ ആദ്യ തോല്‍വി
ഏകപക്ഷീയമായ ഒരു ഗോളിനാണ് ഹൈദരാബാദിന്റെ വിജയം.
ഹൈദരാബാദ് | ഐ എസ് എല്ലിലെ അയല്‍പ്പക്കപ്പോരില്‍ ബെംഗളൂരു എഫ് സിയെ പരാജയപ്പെടുത്തി ഹൈദരാബാദ് എഫ് സി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഹൈദരാബാദിന്റെ വിജയം. ഗോള്‍രഹിത സമനിലയില്‍ മുന്നേറിയ മത്സരത്തില്‍ അവസാന ഘട്ടത്തിലാണ് ഹൈദരാബാദിന്റെ ബര്‍തോലോമേവ് ഒഗ്‌ബെച്ചെ ഗോളടിച്ചത്.
ഹൈദരാബാദിലെ ജി എം സി ബാലയോഗി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 83ാം മിനുട്ടിലാണ് ഒഗ്‌ബെച്ചെ ഗോള്‍ നേടിയത്. ബൊയ ഹെരേരയുടെ കോര്‍ണര്‍ കിക്കിന് തലവെക്കുകയായിരുന്നു അദ്ദേഹം. 85ാം മിനുട്ടില്‍ ബെംഗളൂരുവിന്റെ ജാവിയര്‍ ഹെര്‍ണാണ്ടസിനും തൊട്ടടുത്ത മത്സരത്തില്‍ ഹൈദരാബാദിന്റെ ആകാശ് മിശ്രക്കും മഞ്ഞക്കാര്‍ഡ് ലഭിച്ചു.







