International
സിറിയ വിട്ട ബഷര്‍ അല്‍ അസദ് മോസ്‌കോയില്‍; അഭയം നല്‍കിയെന്ന് റഷ്യ
സമാധാനപരമായ അധികാര കൈമാറ്റത്തിന് അസദ് സന്നദ്ധത അറിയിച്ചതായി റഷ്യ.
മോസ്‌കോ | സിറിയ വിട്ട ബഷര്‍ അല്‍ അസദ് കുടുംബത്തോടൊപ്പം റഷ്യയിലെത്തി. അസദിനും കുടുംബത്തിനും അഭയം നല്‍കിയെന്ന് മോസ്‌കോ അറിയിച്ചു. സമാധാനപരമായ അധികാര കൈമാറ്റത്തിന് അസദ് സന്നദ്ധത അറിയിച്ചതായി റഷ്യ വ്യക്തമാക്കി.
നേരത്തെ, ബഷര്‍ അല്‍ അസദ് സിറിയ വിട്ടെന്ന് റഷ്യ സ്ഥിരീകരിച്ചിരുന്നെങ്കിലും എവിടെയാണെന്ന് വ്യക്തമാക്കിയിരുന്നില്ല. അസദിന്റെ വിമാനം കാണാതായി അഭ്യൂഹമുണ്ടായിരുന്നു. വിമതര്‍ തലസ്ഥാന നഗരമായ ദമാസ്‌കസ് പിടിക്കുന്നതിന് മുമ്പായിരുന്നു പ്രസിഡന്റിന്റെ പലായനം.
സിറിയയുടെ പൂര്‍ണ നിയന്ത്രണം വിമതരുടെ കൈയിലായതോടെ ഐ എല്‍-76 എയര്‍ക്രാഫ്റ്റില്‍ അസദ് രക്ഷപ്പെട്ടുവെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപോര്‍ട്ടുകള്‍.







