Connect with us

Ballon d'Or

ബാലന്‍ ഡി ഓര്‍ 2023: പോരാട്ടം മെസ്സിയും ഹാളന്ദും തമ്മില്‍

ക്രിസ്റ്റ്യാനോ 2003ന് ശേഷം ഇതാദ്യമായി ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.

Published

|

Last Updated

പാരീസ് | ഇത്തവണത്തെ ബാലന്‍ ഡി ഓര്‍ പുരസ്‌കാരത്തില്‍ കനത്ത മത്സരമുണ്ടാകുക ലയണല്‍ മെസ്സിയും എര്‍ലിംഗ് ഹാളന്ദും തമ്മില്‍. ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ 30 കളിക്കാരുടെ ചുരുക്കപ്പട്ടിക പുറത്തുവിട്ടതോടെയാണിത്. കഴിഞ്ഞ തവണത്തെ ചുരുക്കപ്പട്ടികയില്‍ മെസ്സി ഉള്‍പ്പെട്ടിരുന്നില്ല.

ഇത്തവണ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം മെസ്സിക്ക് ലഭിക്കുകയാണെങ്കില്‍ എട്ടാമത്തേതാകും അത്. അഞ്ച് തവണ പുരസ്‌കാരം നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണ് രണ്ടാമത്. ഫെബ്രുവരിയില്‍ മെസ്സിക്ക് ഫിഫയുടെ മികച്ച താരത്തിനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു.

നിലവില്‍ സഊദി അറേബ്യന്‍ ക്ലബ് ആയ അല്‍ നസറിന് വേണ്ടി ബൂട്ട് കെട്ടുന്ന ക്രിസ്റ്റ്യാനോ 2003ന് ശേഷം ഇതാദ്യമായി ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. പാരീസിലെ തിയേറ്റര്‍ ദു ഷാറ്റെലെറ്റില്‍ ഒക്ടോബര്‍ 30നാണ് വിജയിയെ പ്രഖ്യാപിക്കുക. അര്‍ജന്റീനക്ക് ലോകകപ്പ് കിരീടം നേടിക്കൊടുത്തുവെന്ന നേട്ടമാണ് മെസ്സിക്ക് പ്രധാനമായും അനുകൂലമാകുക.