Connect with us

Organisation

ബദ്ര്‍ അനുസ്മരണവും ഗ്രാന്‍ഡ് ഇഫ്‌താറും

റിയാദ് സെന്‍ട്രല്‍ നേതാക്കള്‍ ബദ്ര്‍ ശുഹദാക്കളെ ഓര്‍മപ്പെടുത്തുകയും അവരെ വിശ്വാസി സമൂഹത്തിനു പരിചയപ്പെടുത്തുകയും ചെയ്തു.

Published

|

Last Updated

റിയാദ് | ഐ സി എഫ് റിയാദിനു കീഴില്‍, സഹാഫ, മല്‍ഗ യൂണിറ്റുകള്‍ ബദ്ര്‍ അനുസ്മരണവും ഗ്രാന്‍ഡ് ഇഫ്‌താറും സംഘടിപ്പിച്ചു. ഇരു പരിപാടികളും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

റിയാദ് സെന്‍ട്രല്‍ നേതാക്കള്‍ ബദ്ര്‍ ശുഹദാക്കളെ ഓര്‍മപ്പെടുത്തുകയും അവരെ വിശ്വാസി സമൂഹത്തിനു പരിചയപ്പെടുത്തുകയും ചെയ്തു. സഹാഫ മാല്‍ഗ യൂണിറ്റ് പ്രതിനിധികളും സമ്മേളനത്തില്‍ സംസാരിച്ചു.

സമൂഹത്തിലെ നാനാവിഭാഗം ജനങ്ങളും പങ്കെടുത്ത സമൂഹ ഇഫ്‌താര്‍ സംഗമം വരും വര്‍ഷങ്ങളില്‍ ഇതിലും വിപുലമായി നടത്തുമെന്ന് സംഘാടക സമിതി നേതാക്കള്‍ ആയ സിദ്ധിഖ് അഹ്സനി, റഹ്‌മത്തലി, നൗഷാദ് മുസ്‌ലിയാര്‍, മുജീബ് മുസ്‌ലിയാര്‍, ലത്വീഫ് മുസ്‌ലിയാര്‍ അറിയിച്ചു.

 

Latest