Kerala
സര്‍ക്കാരിന് തിരിച്ചടി; കുഫോസ് വി സി നിയമനം ഹൈക്കോടതി റദ്ദാക്കി
കുഫോസ് വി സിയായുള്ള കെ റിജി ജോണിന്റെ നിയമനമാണ് റദ്ദാക്കിയത്.

കൊച്ചി | കേരള ഫിഷറീസ് സര്‍വകലാശാല വി സി നിയമനം ഹൈക്കോടതി റദ്ദാക്കി. കുഫോസ് വി സിയായുള്ള കെ റിജി ജോണിന്റെ നിയമനമാണ് റദ്ദാക്കിയത്. ഡിവിഷന്‍ ബഞ്ചിന്റെതാണ് നടപടി. നിയമന തീയ്യതി മുതലുള്ള കാലയളവ് അസാധുവാകും.
നിയമനം യു ജി സി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന ഹരജിയിലെ വാദം കോടതി അംഗീകരിച്ചു. പുതിയ സെര്‍ച്ച് കമ്മിറ്റി ഉണ്ടാക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി.
---- facebook comment plugin here -----