Connect with us

Malappuram

ബാബരി ദിനം ഓർമപ്പെടുത്തലാണ്: സനീഷ് ഇളയടത്ത്

Published

|

Last Updated

മഞ്ചേരി | ഡിസംബർ ആറ് ബാബരി ദിനം ഒരു ഓർമപ്പെടുത്തലാണന്ന് മാധ്യമപ്രവർത്തകൻ സനീഷ് ഇളയേടത്ത്. ഐ.സി.എസ് അക്കാദമി ലൈഫ് ഫെസ്റ്റ് ഗുൽസാർ 2K22 ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൻലൈറ്റിങ് സെൻസസ് എന്ന ശീർഷകത്തിലാണ്  ഐ സി എസ് അക്കാദമി വിദ്യാർത്ഥി സംഘടനക്ക് കീഴിൽ ഗുൽസാർ ലൈഫ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. നൂറ്റിമുപ്പത്തിലധികം മത്സരങ്ങളിൽ മൂന്ന് വിഭാഗങ്ങളിലായി മാജിദിയ്യഃ, ഖൽദൂനിയ്യഃ, ഫാറാബിയ്യഃ എന്നിങ്ങനെ മൂന്നു ടീമുകളാണ് മാറ്റുരക്കുന്നത്.

ഫൈസൽ കൊണ്ടോട്ടി, സൽമാൻ സിദ്ധീഖി തോട്ടുപോയിൽ, മമ്മു ഹാജി, കബീർ പുന്നക്കുന്നുമ്മൽ, കമ്മു മുസ്‌ലിയാർ, മുസ്തഫ സഖാഫി, യാസിർ അഹ്‌സനി കൊടിഞ്ഞി, ഹാഫിള് ഫസൽ നഈമി, സൈനുദ്ദീൻ ലത്തീഫി, സൈനുൽ ആബിദ് വെന്നിയൂർ തുടങ്ങിയവർ സംബന്ധിച്ചു.

Latest