Connect with us

National

ശകാരിച്ചതിലെ വിരോധം; പ്രിന്‍സിപ്പലിനു നേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ഥി

പ്രിന്‍സിപ്പലിനു നേരെ വിദ്യാര്‍ഥി മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു. പ്രിന്‍സിപ്പല്‍ ഗുരുതരാവസ്ഥയില്‍.

Published

|

Last Updated

സദര്‍പുര്‍ | ശകാരിച്ചെന്ന കാരണത്തിന് പ്രിന്‍സിപ്പലിനു നേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ഥി. യു പിയിലെ സദര്‍പുര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്രിന്‍സിപ്പലിനു നേരെ വിദ്യാര്‍ഥി മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു. പ്രിന്‍സിപ്പലിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സിതാപുരിലെ ജഹംഗിരാബാദ് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ആദര്‍ശ് രാംസ്വരൂപ് സ്‌കൂളിലെ പ്രിന്‍സിപ്പലായ രാംവര്‍മക്കാണ് വെടിയേറ്റത്. ഇന്നലെ വിദ്യാര്‍ഥി മറ്റ് കുട്ടികളുമായി അടിപിടി കൂടിയിരുന്നു. വിഷയത്തില്‍ തന്നെ പ്രിന്‍സിപ്പല്‍ ശകാരിച്ചതിലുള്ള വിരോധമാണ് വെടിവെപ്പില്‍ കലാശിച്ചത്. സംഭവ സ്ഥലത്തെത്തിയ പോലീസാണ് രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്ന പ്രിന്‍സിപ്പലിനെ ബിസ്വയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചത്. പിന്നീട് ഇവിടെ നിന്ന് സിതാപൂര്‍ ജില്ലാ ആശുപത്രിയിലേക്കും ശേഷം ലക്‌നോ ട്രോമ സെന്ററിലേക്കും മാറ്റി.

വെടിവെക്കുന്ന ശബ്ദം കേട്ട് സ്‌കൂള്‍ ജീവനക്കാര്‍ ഓടിയെത്തിയപ്പോള്‍ നാലാമത്തെ റൗണ്ട് വെടിയുതിര്‍ക്കാന്‍ ഒരുങ്ങുകയായിരുന്നു വിദ്യാര്‍ഥി. ജീവനക്കാരെ കണ്ടപ്പോള്‍ സംഭവ സ്ഥലത്ത് നിന്ന് വിദ്യാര്‍ഥി ഓടിരക്ഷപ്പെട്ടു.

 

Latest