Connect with us

Kerala

ഡിസംബര്‍ 30ന് സംസ്ഥാനത്ത് ഓട്ടോ ടാക്‌സി പണിമുടക്ക്

ഓട്ടോ ടാക്‌സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യമുയര്‍ത്തിയാണ് തൊഴിലാളികള്‍ പണിമുടക്കിന് ഒരുങ്ങുന്നത്

Published

|

Last Updated

തിരുവനന്തപുരം | ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ മുഴുവന്‍ ഓട്ടോ ടാക്‌സി തൊഴിലാളികളും ഡിസംബര്‍ 30ന് പണിമുടക്കുമെന്ന് ഓട്ടോ-ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ അറിയിച്ചു. ഇന്ധന വിലയും അനുബന്ധ ചിലവുകളും വര്‍ധിച്ചതിന് ആനുപാതികമായി ഓട്ടോ ടാക്‌സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യമുയര്‍ത്തിയാണ് തൊഴിലാളികള്‍ പണിമുടക്കിന് ഒരുങ്ങുന്നത്.

അവശ്യസാധനങ്ങളുടെ വില കുതിച്ചുയുന്നതിന്റെയും ഇന്ധനവില വര്‍ധനയുടേയും സാഹചര്യത്തില്‍ ഓട്ടോ തൊഴിലാളികള്‍ പ്രതിസന്ധിയിലാണ്. അതിനാല്‍ ഓട്ടോ മിനിമം ചാര്‍ജ് നിലവിലുള്ളതിനേക്കാള്‍ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇതിന് മുമ്പ് ഓട്ടോ, ടാക്‌സി നിരക്ക് സംസ്ഥാനത്ത് ഏറ്റവുമൊടുവില്‍ കൂട്ടിയത് 2018 ഡിസംബറിലാണ്.

 

---- facebook comment plugin here -----

Latest