Connect with us

rsc vichara sadass

യു എ ഇയിലും ഖത്വറിലും വിചാരസദസ്സുകൾ

'47ലെ രാഷ്ട്രീയ ഭാവന, 75 പിന്നിട്ട ഇന്ത്യൻ വിഭാവന എന്ന വിഷത്തിലാണ് ചർച്ച.

Published

|

Last Updated

ദുബൈ/ ദോഹ | കലാലയം സാംസ്‌കാരിക വേദി യു എ ഇയിലെ 11 സെൻട്രലുകളിലും സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വിചാര സദസ്സുകൾ സംഘടിപ്പിക്കുന്നു. 47ലെ രാഷ്ട്രീയ ഭാവന, 75 പിന്നിട്ട ഇന്ത്യൻ വിഭാവന എന്ന വിഷത്തിലാണ് ചർച്ച. ആർ എസ് സി നേതാക്കളും യു എ ഇ യിലെ വിവിധ എമിറേറ്റുകളിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖരും ചർച്ചയിൽ പങ്കെടുക്കും.

“ഹിന്ദുസ്ഥാൻ ഹമാരാ ” എന്ന ശീർഷകത്തിലാണ് ഖത്വറിലെ നാലു സെൻട്രലുകളിൽ വിചാരസദസ്സ്  സംഘടിപ്പിക്കുന്നത്. “47ലെ രാഷ്ട്രീയ ഭാവന,75 പിന്നിട്ട ഇന്ത്യൻ വിഭാവന” എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ, അംഗങ്ങളിൽ കാഴ്ചപ്പാടുകളെ  വിശാലമാക്കുന്നതിനും നിലപാടുകൾ ദൃഢമാക്കുന്നതിനും ഊന്നൽ നൽകും. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലയിലെ പ്രമുഖർ ചർച്ചാ സംഗമത്തിന്  നേതൃത്വം നൽകും.

Latest