Connect with us

Kerala

മൂന്നുകുട്ടികളെ കിണറ്റിലെറിഞ്ഞ് ആത്മഹത്യാ ശ്രമം; ഇരുപത്തിയെട്ടുകാരിയായ അമ്മ അറസ്റ്റില്‍

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സയന അപകടനില തരണംചെയ്തതോടെയാണ് പോലീസ് അറസ്റ്റ് ചെയ്യ്തത്.

Published

|

Last Updated

തൃശൂര്‍ | തൃശൂര്‍ വെള്ളാറ്റഞ്ഞൂരില്‍ മൂന്നുമക്കളുമായി കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ഇരുപത്തെട്ടുകാരിയായ അമ്മ അറസ്റ്റില്‍.പൂന്തുരുത്തി വീട്ടില്‍ സയനയാണ് അറസ്റ്റിലായത്. മൂന്നുമക്കളില്‍ ഏഴും,അഞ്ചും വയസുള്ള കുട്ടികള്‍ മരിക്കുകയും സയനയും ഒന്നര വയസുള്ള മകളും രക്ഷപ്പെടുകയും ആയിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സയന അപകടനില തരണംചെയ്തതോടെയാണ് പോലീസ് അറസ്റ്റ് ചെയ്യ്തത്.

ഏപ്രില്‍ 9നാണ് സയന മൂന്നുമക്കളുമായി കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവം കണ്ട സയനയുടെ ബന്ധു കിണറ്റിലിറങ്ങി സമീപവാസികളുടെ സഹായത്തോട ഇവരെ പുറത്തെടുക്കുകയായിരുന്നു. എന്നാല്‍ മക്കളായ അഭിജയ് (7), ആദിദേവ് (5) എന്നിവര്‍ മരിക്കുകയും ഒന്നര വയസുകാരി ആഗ്നികയും യുവതിയും രക്ഷപ്പെടുകയും ചെയ്തു.

സയനക്കെതിരെ കൊലപാത ശ്രമം, ആത്മഹത്യാ ശ്രമം, കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം, ജുവനൈല്‍ ആക്ട് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എരുമപ്പെട്ടി പോലീസ് കേസെടുത്തത്. പ്രതിയെ വടക്കാഞ്ചേരി കോടതി റിമാന്റ് ചെയ്തു.

 

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

 

Latest