Connect with us

Kerala

വധശ്രമം; പ്രതി റിമാന്‍ഡില്‍

പന്തളം എം എസ് എം പി ഓയില്‍ കഴുത്തുമൂട്ടില്‍ പടി കഴുത്തുമൂട്ടില്‍ വീട്ടില്‍ ഷാജി (53)യെ ആണ് റിമാന്‍ഡ് ചെയ്തത്.

Published

|

Last Updated

പന്തളം | അയല്‍വാസിയെ സ്റ്റീല്‍ കപ്പ് കൊണ്ട് തലയടിച്ചു പൊട്ടിച്ച കേസില്‍ പ്രതിയെ പന്തളം പോലീസ് റിമാന്‍ഡ് ചെയ്തു. പന്തളം എം എസ് എം പി ഓയില്‍ കഴുത്തുമൂട്ടില്‍ പടി കഴുത്തുമൂട്ടില്‍ വീട്ടില്‍ ഷാജി (53)യെ ആണ് റിമാന്‍ഡ് ചെയ്തത്.

പന്തളം മങ്ങാരം കഴുത്തുമൂട്ടില്‍ പടിയില്‍ വച്ച് കഴിഞ്ഞ മാസം 10ന് രാത്രി മോടിപ്പുറത്ത് വടക്കേതില്‍ മഹേഷ് കുമാറിനെ സ്റ്റീല്‍ കപ്പ് കൊണ്ട് തലയടിച്ചു പൊട്ടിച്ച കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതി, പത്തനംതിട്ട സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചുവെങ്കിലും ലഭിച്ചില്ല. പിന്നീട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഹൈക്കോടതി ഉത്തരവുപ്രകാരം സ്റ്റേഷനില്‍ ഹാജരായ പ്രതിയെ വധശ്രമത്തിന് എടുത്ത കേസില്‍ അറസ്റ്റ് ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. ആശുപത്രിയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി ഡി പ്രജീഷിന്റെ നിര്‍ദേശപ്രകാരം, നടത്തിയ അന്വേഷണത്തിന് എസ് ഐ. അനീഷ് എബ്രഹാം, എസ് സി പി ഒ. സോളമന്‍ നേതൃത്വം നല്‍കി.

 

Latest