Connect with us

മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിയുടെ കാറിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ മൂന്ന് പേര്‍ കുറ്റക്കാരാണെന്ന് കണ്ണൂര്‍ സബ് കോടതി കണ്ടെത്തി. 110 പേരെ കോടതി വെറുതെ വിട്ടു. ദീപക്, സി ഒ ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരാണ് കുറ്റക്കാര്‍. വധശ്രമത്തിനാണ് കേസെടുത്തിരുന്നത്.

സോളാര്‍ അഴിമതി കേസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പ്രതിഷേധം കത്തിനില്‍ക്കുന്നതിനിടെ 2013 ഒക്ടോബറില്‍ കണ്ണൂരില്‍ വെച്ചാണ് ഉമ്മന്‍ ചാണ്ടിയുടെ കാറിന് നേരെ കല്ലേറുണ്ടായത്.

 

വീഡിയോ കാണാം

Latest