Connect with us

Kerala

ആറര വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മധ്യവയസ്‌കന് ആറ് വര്‍ഷം കഠിന തടവും പിഴയും

.പെണ്‍കുട്ടിയുടെ വീട് വൃത്തിയാക്കാനെത്തിയ പ്രതി കുട്ടിയെ വീടിന്റെ മറ്റൊരു ഭാഗത്തേക്ക് കൊണ്ടുപോടിയ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു

Published

|

Last Updated

തിരുവനന്തപുരം |  ആറര വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് ആറു വര്‍ഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും വിധിച്ച് കോടതി. കാഞ്ഞിരംകുളം ലൂര്‍ദ്ദിപുരം ചാണിവിള വീട്ടില്‍ കാര്‍ലോസിനെയാണ് (55) തിരുവനന്തപുരം അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജി ആജ് സുദര്‍ശന്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണം. തുക അടച്ചാല്‍ അത് ഇരക്ക് നല്‍കാനും കോടതി ഉത്തരവിലുണ്ട്.

2021 ഓഗസ്റ്റ് 30നാണ് കേസിനാസ്പദമായ സംഭവം .പെണ്‍കുട്ടിയുടെ വീട് വൃത്തിയാക്കാനെത്തിയ പ്രതി കുട്ടിയെ വീടിന്റെ മറ്റൊരു ഭാഗത്തേക്ക് കൊണ്ടുപോടിയ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയ കുട്ടിയുടെ അമ്മൂമ്മ മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു. പീഡിപ്പിക്കാന്‍ ശ്രമിക്കവെ കുട്ടി ബഹളം വച്ച് അമ്മൂമ്മയുടെ അടുത്തേക്ക് ഓടിപ്പോയി കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കാഞ്ഞിരംകുളം പോലീസ് കേസെടുക്കുകയായിരുന്നു. പ്രോസിക്യൂഷന്‍ 12 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകളും മൂന്ന് തൊണ്ടിമുതലുകളും ഹാജരാക്കി. കാഞ്ഞിരംക്കുളം എസ്‌ഐ ഈ എം സജീറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

---- facebook comment plugin here -----

Latest