Connect with us

Kerala

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയുടെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് ഹൈക്കോടതി

ശിക്ഷ മരവിപ്പിച്ചതിനാല്‍ അപ്പീലില്‍ വിധി പറയുന്നത് വരെ ഒന്നാം പ്രതിക്ക് ജാമ്യത്തില്‍ പുറത്തിറങ്ങാം

Published

|

Last Updated

കൊച്ചി| അട്ടപ്പാടി മധു വധക്കേസിലെ ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചു. മണ്ണാര്‍ക്കാട് എസ്.സി/ എസ്.ടി കോടതി വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീലിലാണ് നടപടി. ശിക്ഷ മരവിപ്പിച്ചതിനാല്‍ അപ്പീലില്‍ വിധി പറയുന്നതുവരെ ഒന്നാം പ്രതിക്ക് ജാമ്യത്തില്‍ പുറത്തിറങ്ങാം.

ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും പാലക്കാട് റവന്യു ജില്ല പരിധിയില്‍ കടക്കരുത് എന്ന നിബന്ധനയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. കുറ്റകൃത്യത്തിന്റെ ആദ്യ ഘട്ടത്തില്‍ ഹുസൈന്‍ ഉണ്ടായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. അപ്പീലില്‍ വിധി വരുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് തടയണം എന്നായിരുന്നു പ്രതികളുടെ ആവശ്യം.

12 പ്രതികളുടെ ഇടക്കാല ഹരജിയും കോടതി തള്ളി. കേസിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ച് 2024 ജനുവരിയില്‍ അപ്പീലുകളില്‍ വാദം കേള്‍ക്കും.

 

 

Latest