Connect with us

Kerala

അട്ടപ്പാടി മധു വധക്കേസ്; പ്രതികള്‍ക്ക് ജാമ്യം

ദൃക്‌സാക്ഷി വിസ്താരം കഴിഞ്ഞതിനാലാണ് ജാമ്യം അനുവദിച്ചത്.

Published

|

Last Updated

പാലക്കാട് | അട്ടപ്പാടി മധു വധക്കേസില്‍ റിമാന്‍ഡിലുള്ള 11 പ്രതികള്‍ക്ക് ജാമ്യം. ദൃക്‌സാക്ഷി വിസ്താരം കഴിഞ്ഞതിനാലാണ് ജാമ്യം അനുവദിച്ചത്.

സാക്ഷികളെ സ്വാധീനിച്ചെന്ന് കണ്ടെത്തിയതിനാലാണ് നേരത്തെ ജാമ്യം റദ്ദാക്കിയത്. കേസില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുന്നതിനിടെ നിരവധി സാക്ഷികളാണ് കൂറുമാറിയത്.