Connect with us

International

യമനിലെ സൈനിക ക്യാമ്പിലെ ആക്രമണം :സഊദി അറേബ്യ ശക്തമായി അപലപിച്ചു

ആക്രമണത്തില്‍ 30 സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു

Published

|

Last Updated

റിയാദ് | യമനിലെ ലഹ്ജ് പ്രവിശ്യയിലെ അല്‍ അനദ് സൈനിക താവളത്തില്‍ ഹൂത്തി മലിഷ്യകള്‍ നടത്തിയ ആക്രമണത്തെ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ആക്രമണത്തില്‍ 30 സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും യെമന്‍ സര്‍ക്കാരിനും അനുശോചനം അറിയിക്കുകയും, പരുക്കേറ്റവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും വിദേശ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു, മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്.

ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ക്ക് നല്‍കിവരുന്ന ആയുധങ്ങളുടെ ഒഴുക്ക് അവസാനിപ്പിക്കണമെന്നും യമനിലെ ജനങ്ങളുടെ സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ ഉറപ്പുവരുത്താന്‍ സമഗ്രമായ രാഷ്ട്രീയ പരിഹാരത്തിന് സഊദി അറേബ്യ ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ആക്രമണത്തില്‍ 65 പേര്‍ക്ക് പരിക്കേറ്റതായി യെമനിലെ ദക്ഷിണ സേനയുടെ വക്താവ് മുഹമ്മദ് അല്‍-നഖിബ് പറഞ്ഞു.