Connect with us

Kerala

പോക്‌സോ കോടതിയില്‍ ഏഷ്യാനെറ്റ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

സിന്ധു സൂര്യകുമാര്‍, ഷാജഹാന്‍, നൗഫല്‍, നീലി ആര്‍ നായര്‍ എന്നിവരാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

Published

|

Last Updated

കോഴിക്കോട് | വ്യാജ അഭിമുഖ ചിത്രീകരണത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. പോലീസ് ഏത് നിമിഷവും ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് അറസ്റ്റ് ചെയ്യാം എന്ന് ചൂണ്ടിക്കാണിച്ചാണ് പോക്സോ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. സിന്ധു സൂര്യകുമാര്‍, ഷാജഹാന്‍, നൗഫല്‍, നീലി ആര്‍ നായര്‍ എന്നിവരാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ വാര്‍ത്ത ചമച്ച സംഭവത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ പോലീസ് കേസെടുത്തിരുന്നു. ചാനലിലെ മാധ്യമ പ്രവര്‍ത്തകരായ സിന്ധു സൂര്യകുമാര്‍, ഷാജഹാന്‍, നൗഫല്‍ ബിന്‍ യുസഫ് അടക്കം 4 പേര്‍ക്കെതിരെ കോഴിക്കോട് വെള്ളയില്‍ പോലീസാണ് കേസെടുത്തത്. പി വി അന്‍വര്‍ എം എല്‍ എയുടെ പരാതിയിലാണ് നടപടി.

പോക്സോ, വ്യാജരേഖ ചമക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കോഴിക്കോട് വെള്ളയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2022 നവംബറില്‍ ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ടില്‍ പതിനാലുകാരിയുടേതായി ചിത്രീകരിച്ച അഭിമുഖം വ്യാജമാണെന്നായിരുന്നു പി വി അന്‍വര്‍ എം എല്‍ എയുടെ പരാതി.

---- facebook comment plugin here -----

Latest