Connect with us

Business

തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്.

Published

|

Last Updated

കൊച്ചി|സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇന്നലെയും പവന് 80 രൂപ കുറഞ്ഞിരുന്നു. ഇതോടെ സ്വര്‍ണവില 53000ത്തിന് താഴെയായി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 52920 രൂപയാണ്. നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്നലെ സ്വര്‍ണവില കുറഞ്ഞത്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 10 രൂപ കുറഞ്ഞ് 6615 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5 രൂപ കുറഞ്ഞ് 5505 രൂപയുമായി.

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.

 

 

 

---- facebook comment plugin here -----

Latest