Connect with us

Ongoing News

ഏഷ്യാ കപ്പ് വനിതാ ട്വന്റി 20 ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്

ഇന്ത്യന്‍ വനിത ടീമിന്റെ ഏഴാം എഷ്യാകപ്പ് കിരീടമാണിത്.

Published

|

Last Updated

സില്‍ഹത്ത് | 2022 ഏഷ്യാ കപ്പ് വനിതാ ട്വന്റി 20 ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ശ്രീലങ്കയെ ഏട്ട് വിക്കറ്റിന് തകർത്താണ് ഇന്ത്യൻ വനിതകൾ കിരീടത്തിൽ മുത്തമിട്ടത്. ശ്രീലങ്ക ഉയര്‍ത്തിയ 66 റണ്‍സ് വിജയലക്ഷ്യം 8.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. ഇന്ത്യന്‍ വനിത ടീമിന്റെ ഏഴാം എഷ്യാകപ്പ് കിരീടമാണിത്.

ഓപ്പണര്‍ സ്മൃതി മന്ദാനയുടെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് വിജയവഴി എളുപ്പമാക്കിയത്. ഇന്ത്യ 32 റൺസിൽ എത്തിനിൽക്കെ ഷഫാലി വര്‍മയെ ഇനോക റാണവീര പുറത്താക്കി. അഞ്ച് റണ്‍സ് മാത്രമായിരുന്നു ഷഫാലിയുടെ സമ്പാദ്യം. പിന്നാലെ ഇറങ്ങിയ ജെമീമ റോഡ്രിഗസും (2) പെട്ടെന്ന് ഗ്യാലറിയിൽ എത്തിയതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ മങ്ങി. എന്നാല്‍ ഹര്‍മന്‍പ്രീത് കൗറി (11 നോട്ടൗട്ട്) നേയും കൂട്ടുപിടിച്ച് മന്ദാന നടത്തിയ തകർപ്പൻ പ്രകടനം ഇന്ത്യയെ അതിവേഗം വിജയത്തിലേക്ക് എത്തിക്കുയായിരുന്നു. 25 പന്തിൽ 51 റൺസെടുത്താണ് സ്മൃതി മന്ദാന സ്കോർബോർഡ് ഉയർത്തിയത്.

നേരത്തേ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക 65 റണ്‍സെടുത്തു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് ആദ്യ ഒമ്പത് ഓവറിനിടെ തന്നെ ഏഴ് വിക്കറ്റുകള്‍ നഷ്ടമായിരുന്നു.

Latest