Connect with us

c muhammed faizi

കലകള്‍ പ്രബോധനത്തിന് പ്രചോദനമാകണം: സി മുഹമ്മദ് ഫൈസി

വിദ്യാര്‍ത്ഥികള്‍ അറിവിനോടൊപ്പം കലയും പരിപോഷിപ്പിക്കാന്‍ ഉത്സാഹിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

Published

|

Last Updated

കോഴിക്കോട് | കലകള്‍ ദീനി പ്രബോധനത്തിന്നും വിജ്ഞാനത്തിന്നും പ്രചോദനമാകുന്ന വിധത്തില്‍ സംഘടിപ്പിക്കണമെന്നും അത്തരത്തിലുള്ള കലകള്‍ക്കേ സമൂഹത്തെ നാനോന്മുഖമായ വികസനത്തിലേക്ക് നയിക്കാന്‍ സാധിക്കുകയുള്ളൂവെന്നും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി. പരിശ്രമവും പരിശീലനവുമാണ് ഒരു യഥാര്‍ത്ഥ കലാകാരനെ സൃഷ്ടിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ അറിവിനോടൊപ്പം കലയും പരിപോഷിപ്പിക്കാന്‍ ഉത്സാഹിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മര്‍കസ് സാനവിയ്യ ആര്‍ട്‌സ് ഫെസ്റ്റ് ഡിസിപ്ലിന ’22 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 64 മത്സര ഇനങ്ങളില്‍ ഖാദിരിയ്യ, ഖാദിസിയ്യ എന്നീ ഗ്രൂപ്പുകളിലായാണ് സാനവിയ്യ വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കുന്നത്. ബശീര്‍ സഖാഫി കൈപ്പുറം ആധ്യക്ഷം വഹിച്ചു. സി പി ഉബൈദ് സഖാഫി, ഉനൈസ് മുഹമ്മദ് കല്‍പകഞ്ചേരി, സയ്യിദ് ശിഹാബ് സഖാഫി, പി ടി മുഹമ്മദ് സഖാഫി ആശംസിച്ചു. അഡ്വ. മുസ്ഥഫ സഖാഫി, സൈനുല്‍ ആബിദ് സഖാഫി, ത്വാഹ സഖാഫി , ശുഹൈബ് സഖാഫി, റാസി സഖാഫി, ഫാറൂഖ് സഖാഫി സംബന്ധിച്ചു. ആസാദ് കൊച്ചി സ്വാഗതവും ത്വയ്യിബ് ഓമശ്ശേരി നന്ദിയും പറഞ്ഞു.