Connect with us

ssf sahithyolsav

ആര്‍ട്ട് ലിറ്റ് അരീന തുറന്നു

കേരളത്തിലെ മുഴുവന്‍ ജില്ലകളില്‍ നിന്നും തമിഴ്നാട്ടിലെ നീലഗിരിയില്‍ നിന്നുമായി ഇരുന്നൂറോളം മത്സര ഇനങ്ങളില്‍ ഏഴ് വിഭാഗങ്ങളിലായി മൂവ്വായിരത്തോളം പ്രതിഭകള്‍ മാറ്റുരയ്ക്കും

Published

|

Last Updated

എസ് എസ് എഫ് കേരള സാഹിത്യോത്സവ് സംഘാടക കാര്യാലയം 'ആര്‍ട്ട് ലിറ്റ് അരീന ' ലോഞ്ചിംഗ് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീല്‍ അല്‍ ബുഖാരി നിര്‍വ്വഹിക്കുന്നു.

മഞ്ചേരി | ഈ മാസം 26 മുതല്‍ സെപ്തംബര്‍ ഒന്ന് വരെ മഞ്ചേരിയില്‍ നടക്കുന്ന എസ് എസ് എഫ് കേരള സാഹിത്യോത്സവിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിനും ജനകീയ സംഘാടക കൂട്ടായ്മക്കും വേണ്ടി മഞ്ചേരി നഗരത്തില്‍ ‘ആര്‍ട്ട്ലിറ്റ് അരീന’ പ്രവര്‍ത്തനമാരംഭിച്ചു.

കേരളത്തിലെ മുഴുവന്‍ ജില്ലകളില്‍ നിന്നും തമിഴ്നാട്ടിലെ നീലഗിരിയില്‍ നിന്നുമായി ഇരുന്നൂറോളം മത്സര ഇനങ്ങളില്‍ ഏഴ് വിഭാഗങ്ങളിലായി മൂവ്വായിരത്തോളം പ്രതിഭകള്‍ മത്സര ഇനങ്ങളിലും ഒരാഴ്ച്ച നീണ്ട് നില്‍ക്കുന്ന സാംസ്‌കാരിക പരിപാടികളില്‍ സംസ്ഥാന, ദേശീയ തലത്തിലെ കലാ, സാഹിത്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ ആയിരത്തോളം പ്രതിനിധികളും പങ്കെടുക്കും.

ജില്ലയിലെ വിവിധ തലങ്ങളിലെ ജനവിഭാഗങ്ങള്‍ ഭാഗവാക്കാവുന്ന വിത്യസത പദ്ധതികളും സംഗമങ്ങളും സാഹിത്യോത്സവിന്റെ ഭാഗമായി നടക്കും. ‘ ആര്‍ട്ട് ലിറ്റ് അരീന ‘ യുടെ ലോഞ്ചിംഗ് കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീല്‍ അല്‍ ബുഖാരി നിര്‍വ്വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ മഞ്ഞപ്പറ്റ ഹംസ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.

ജനറല്‍ കണ്‍വിനര്‍ പി എം മുസ്തഫ കോഡൂര്‍, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിമാരായ സയ്യിദ് മുനീറുല്‍ അഹ്ദല്‍ കാസര്‍ഗോഡ്, സ്വാദിഖലി ബുഖാരി കൊളപ്പുറം, കെ പി സി സി എക്സിക്യൂട്ടീവ് അംഗം പറമ്പന്‍ റഷീദ്, മഞ്ചേരി നഗരസഭ വൈസ് ചെയര്‍മാന്‍ വി പി ഫിറോസ്, ആര്‍ എസ് സി ഗ്ലോബല്‍ എക്സിക്യൂട്ടീവ് അംഗം മുജീബ് തുവ്വക്കാട്, സയ്യിദ് ജഅഫര്‍ തങ്ങള്‍ പയ്യനാട്, സി കെ എം ശാഫി സഖാഫി, കെ പി മുഹമ്മദ് അനസ്, ഇബ്രാഹീം വെള്ളില, ഉമ്മര്‍ ഫൈസി തൃപ്പനച്ചി, ടി അബ്ദുന്നാസിര്‍, അബ്ദുസ്സലാം ഹാജി പുല്ലഞ്ചേരി, അബ്ദുല്‍ ജലീല്‍ നഈമി പുല്‍പ്പറ്റ, കെ പി മുഹമ്മദ് യൂസുഫ്, സ്വഫ് വാന്‍ കൂടക്കര, യു ടി എം ശമീര്‍, അബ്ദുറസാഖ് ഹാജി മഞ്ഞപ്പറ്റ, സ്വഫ് വാന്‍ മുതീരി, യൂസുഫലി സഖാഫി, ടി എം ശുഹൈബ്, ശഫീഖ് ബുഖാരി, താജുദ്ധീന്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.

 

---- facebook comment plugin here -----

Latest