Connect with us

Socialist

ഹൈവേയിൽ കുടുങ്ങിയ യുവതിക്ക് സായുധ സേനാംഗത്തിന്റെ സഹായം; വീഡിയോ വൈറൽ

ഏഷ്യൻ യുവതിയുടെ കാറിന്റെ ടയർ സായുധ സേനയിലെ സൈനികൻ മാറ്റിയെന്ന് ശൈഖ് സെയ്ഫ് ബിൻ സായിദ് പറഞ്ഞു.

Published

|

Last Updated

അബൂദബി | യു എ ഇയിൽ ടയർ പഞ്ചറായി ഹൈവേയിൽ കുടുങ്ങിയ യുവതിയെ സായുധ സേനാംഗം സഹായിക്കുന്ന വീഡിയോ വൈറലായി. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്. ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കിട്ടിരുന്നു. പൊതുനിരത്തിൽ വാഹനം തകരാറിലായ ഏഷ്യൻ യുവതിയുടെ കാറിന്റെ ടയർ സായുധ സേനയിലെ സൈനികൻ മാറ്റിയെന്ന് ശൈഖ് സെയ്ഫ് ബിൻ സായിദ് പറഞ്ഞു. പാക്കിസ്ഥാൻ സ്വദേശിയാണെന്ന് കരുതുന്ന യുവതിയാണ് വീഡിയോ പകർത്തിയത്.

“യു എ ഇ സൈന്യത്തെ കാണുക… അവർ എങ്ങനെ എല്ലാവരെയും സഹായിക്കുന്നു.’ യുവതി വീഡിയോയിൽ പറയുന്നുണ്ട്. റോഡരികിൽ ഒറ്റപ്പെട്ടുപോയ യുവതിയെ കണ്ടപ്പോൾ തന്നെ സഹായിക്കാൻ ഓഫീസർ സ്വന്തം ഇഷ്ടപ്രകാരം വാഹനം നിർത്തുകയായിരുന്നു. സ്ത്രീ പേര് ചോദിക്കുമ്പോൾ ഓഫീസർ പുഞ്ചിരിയോടെ സാലിം എന്ന് പറയുന്നുണ്ട്.

വീഡിയോയിലുടനീളം താൻ യു എ ഇ സൈന്യത്തെ ഒന്നിലധികം തവണ സല്യൂട്ട് ചെയ്യുന്നുവെന്നും ഉദ്യോഗസ്ഥന് വളരെയധികം നന്ദിയുണ്ടെന്നും യുവതി പറയുന്നു. സംഭവത്തെക്കുറിച്ച് യുവതി സോഷ്യൽ മീഡിയയിൽ സംസാരിക്കുകയും യു എ ഇ സൈന്യത്തിന് നന്ദി പറയുകയും ചെയ്തു.

Latest