Connect with us

Kerala

ഭാര്യയുമായി പിണക്കം: മകനെ ഒളിപ്പിച്ച ശേഷം കാണാനില്ലെന്ന് പരാതി നല്‍കിയ പിതാവ് അറസ്റ്റില്‍

പിതാവിനെ കാണാന്‍ വീട്ടിലെത്തിയ മകനെ വീടിന്റെ ടെറസില്‍ ഒളിപ്പിച്ച ശേഷം കാണാനില്ലെന്ന് പ്രചരിപ്പിക്കുകയായിരുന്നു

Published

|

Last Updated

ഓയൂര്‍  |  മകനെ ഒളിപ്പിച്ച ശേഷം കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയ പിതാവ് അറസ്റ്റില്‍. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന പിതാവിനെ കാണാനെത്തിയ മകനെയാണ് ഒളിപ്പിച്ചത്. സംഭവത്തില്‍
ചെറിയ വെളിനല്ലൂര്‍ റോഡുവിള ദാരുല്‍ സലാമില്‍ നിസാമിനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം നിസാമിനെ കാണാന്‍ വീട്ടിലെത്തിയ മകനെ വീടിന്റെ ടെറസില്‍ ഒളിപ്പിച്ച ശേഷം കാണാനില്ലെന്ന് നാട്ടില്‍ പ്രചരിപ്പിക്കുകയായിരുന്നു. പൂയപ്പള്ളി പോലീസിലും നിസാം പരാതി നല്‍കി.

പോലീസും നാട്ടുകാരും മണിക്കൂറുകളോളം നടത്തിയ അന്വേഷണത്തിനൊടുവില്‍ കുട്ടിയെ വീടിന്റെ ടെറസില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. കുട്ടിയോട് വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് പിതാവ് തന്നെയാണ് ടെറസില്‍ ഒളിപ്പിച്ചതെന്ന് മനസ്സിലായി. പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിനും വ്യാജ പരാതി നല്‍കിയതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

 

Latest