Connect with us

National

ക്രിക്കറ്റ് കളിക്കിടെ വാക്കുതര്‍ക്കം; 14കാരന്റെ കുത്തേറ്റ് സുഹൃത്തിന് പരിക്ക്

കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ പതിനാറുകാരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

|

Last Updated

മുംബൈ| നവി മുംബൈയില്‍ ക്രിക്കറ്റ് കളിക്കിടെയുണ്ടായ വാക്കുതര്‍ക്കത്തില്‍ പതിനാലുകാരന്റെ കുത്തേറ്റ് സുഹൃത്തിന് പരിക്ക്. പതിനാറുകാരനാണ് കുത്തേറ്റത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ പതിനാറുകാരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് 6.30ഓടെയാണ് സംഭവം.

നവി മുംബൈയിലെ യാദവ് നഗറിലെ ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ സുഹൃത്തുക്കള്‍ തമ്മില്‍ വഴക്കുണ്ടാകുകയായിരുന്നു.  തുടര്‍ന്ന് പതിനാലുകാരന്‍ കയ്യിലുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് സുഹൃത്തിന്റെ കഴുത്തില്‍ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിക്കെതിരെ പോലീസ് കേസെടുത്തു.

 

 

 

 

Latest