International
കെനിയയില്‍ നികുതി വര്‍ധനവിനെതിരായ പ്രക്ഷോഭം തുടരുന്നു; പാര്‍ലമെന്റ് മന്ദിരത്തിന് തീയിട്ടു
പോലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്
നെയ്‌റോബി | കെനിയയില്‍ നികുതി വര്‍ധനക്കെതിരായ പ്രക്ഷോഭം രൂക്ഷമായി. പ്രക്ഷോഭങ്ങള്‍ക്കിടെ പാര്‍ലമെന്റ് മന്ദിരത്തിന് നേരെയും ആക്രമണമുണ്ടായി. മന്ദിരത്തിന്റെ ഒരു ഭാഗത്ത് തീയിട്ടു. അതേ സമയം, പോലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
നികുതി വര്‍ധനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടരുന്നുണ്ടെങ്കിലും പ്രക്ഷോഭം ശക്തമാവുകയാണ്.
പ്രതിഷേധക്കാര്‍ സുരക്ഷാ ബാരിക്കേഡുകള്‍ തകര്‍ത്ത് പാര്‍ലമെന്റില്‍ പ്രവേശിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രക്ഷോഭകരെ പിരിച്ചുവിടുന്നതിനായി പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയുമടക്കം പ്രയോഗിച്ചു
---- facebook comment plugin here -----





