Connect with us

National

മോദി വിരുദ്ധ മുദ്രാവാക്യം; കോണ്‍ഗ്രസിനെയും എ എ പിയെയും രൂക്ഷമായി വിമര്‍ശിച്ച് അമിത്ഷാ

'കോണ്‍ഗ്രസിന് വിജയിക്കാനുള്ള ഒരു സ്രോതസ്സും അവശേഷിക്കുന്നില്ല. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ നില അനുദിനം താഴുകയാണ്.

Published

|

Last Updated

ബെംഗളൂരു| പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ മുദ്രാവാക്യങ്ങള്‍ വിളിച്ച കോണ്‍ഗ്രസിനെയും ആം ആദ്മി പാര്‍ട്ടിയെയും രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

‘കോണ്‍ഗ്രസിന് വിജയിക്കാനുള്ള ഒരു സ്രോതസ്സും അവശേഷിക്കുന്നില്ല. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ നില അനുദിനം താഴുകയാണ്. ഇരു പാര്‍ട്ടികളുടെയും മോദിക്കെതിരായ മുദ്രാവാക്യം വിളികള്‍ ദൈവം കേള്‍ക്കില്ല. 130 കോടി ജനങ്ങള്‍ മോദിയുടെ ദീര്‍ഘായുസിനായി പ്രാര്‍ഥിക്കുന്നുണ്ട്.’- അമിത്ഷാ പറഞ്ഞു.

പ്രധാന മന്ത്രിയെ എത്ര അധിക്ഷേപിച്ചാലും വിജയിക്കാന്‍ പോകുന്നില്ലെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെയും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും പേരെടുത്തു പറഞ്ഞ് അമിത്ഷാ പ്രതികരിച്ചു.