Connect with us

Ongoing News

നാട്ടില്‍ നിന്നെത്തിയ മലയാളിയെ താമസ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോകവെ സഊദിയില്‍ ഉണ്ടായ അപകടത്തില്‍ മറ്റൊരു മലയാളി മരിച്ചു

നാട്ടില്‍ നിന്നെത്തിയ വയനാട് സ്വദേശിയായ മുസ്തഫയെ കൂട്ടിക്കൊണ്ടുപോകവെ ഉണ്ടായ അപകടത്തില്‍ ആലപ്പുഴ സ്വദേശിയായ മോനിഷ് മോഹനന്‍ (35) ആണ് മരിച്ചത്

Published

|

Last Updated

ജിദ്ദ | നാട്ടില്‍ നിന്നെത്തിയ മലയാളിയെ താമസ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോകവെ സഊദിയില്‍ ഉണ്ടായ അപകടത്തില്‍ മറ്റൊരു മലയാളി മരിച്ചു. നാട്ടില്‍ നിന്നെത്തിയ വയനാട് സ്വദേശിയായ മുസ്തഫയെ കൂട്ടിക്കൊണ്ടുപോകവെ ഉണ്ടായ അപകടത്തില്‍ ആലപ്പുഴ സ്വദേശിയായ മോനിഷ് മോഹനന്‍ (35) ആണ് മരിച്ചത്.

പുലര്‍ച്ചെ ജിദ്ദ വിമാനത്താവളത്തില്‍ ഇറങ്ങിയ മുസ്തഫയെ കൂട്ടി ജിദ്ദയില്‍ നിന്ന് മടങ്ങുന്നതിനിടെ സഊദിയിലെ ത്വാഇഫില്‍ വാഹനാപകടത്തിലാണ് യുവാവ് മരിച്ചത്. നാട്ടില്‍ നിന്നെത്തിയ വയനാട് സ്വദേശിയായ മുസ്തഫ പരിക്കുകളോടെ ചികിത്സയിലാണ്. ഇവരുടെ വാഹനത്തിന് പിറകില്‍ ബംഗ്ലാദേശ് സ്വദേശിയുടെ കാര്‍ വന്ന് ഇടിക്കുകയായിരുന്നു. മരിച്ച ആലപ്പുഴ രാമങ്കരി സ്വദേശി പുത്തന്‍പറമ്പില്‍ ചിറ വീട്ടില്‍ മോനിഷ് മോഹനനായിരുന്നു വാഹനം ഓടിച്ചത്. ത്വാഇഫിലേക്ക് എത്താനിരിക്കെ മത്‌റക്കകും ഉശൈറക്കും ഇടയിലാണ് അപകടമുണ്ടായത്. മോനിഷ് സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു.

പരിക്കേറ്റു ചികിത്സയിലുള്ള മുസ്തഫയുടെ നില മെച്ചപ്പെട്ടു വരികയാണ്. അപകടമുണ്ടാക്കിയ വാഹനത്തിലെ ബംഗ്ലാദേശ് സ്വദേശിക്കും ഗുരുതര പരിക്കുണ്ട്. കെ എം സി സി വെല്‍ഫെയര്‍ വിങിന് കീഴിലാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നത്.

 

 

Latest