National
കൊങ്കണ്‍ പാതയില്‍ വീണ്ടും മണ്ണിടിച്ചില്‍; ട്രെയിന്‍ റദ്ദാക്കി
മുംബൈ-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് റദ്ദാക്കിയതായാണ് വിവരം.

മുംബൈ|കനത്ത മഴയെ തുടര്‍ന്ന് കൊങ്കണ്‍ പാതയില്‍ വീണ്ടും മണ്ണിടിച്ചില്‍. രത്‌നഗിരിയിലെ ഖേഡിനും വിഹ്നേര സ്റ്റേഷനും ഇടയിലാണ് മണ്ണിടിച്ചിലുണ്ടായത്. ട്രാക്കിലേക്ക് വീണ മണ്ണ് ഇതുവരെ നീക്കാന്‍ കഴിഞ്ഞിട്ടില്ല.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് മുംബൈ-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് റദ്ദാക്കിയതായാണ് വിവരം. ഉച്ചയ്ക്ക് 12.45 ന് പന്‍വേലില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിനാണ് റദ്ദാക്കിയത്.
രത്‌നഗിരി, ഖേഡ്, ചിപ്ലൂണ്‍ സ്റ്റേഷനുകളില്‍ കുടുങ്ങിയ മുംബൈയിലേക്കുള്ള യാത്രക്കാര്‍ക്ക് റെയില്‍വേ പ്രത്യേക ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയതായും വിവരമുണ്ട്.
---- facebook comment plugin here -----