Connect with us

Kerala

പിന്നെ നിങ്ങളുടെ പേര് പറയണോ?; മാധ്യമ പ്രവര്‍ത്തകയെ അധിക്ഷേപിച്ച് പി സി ജോര്‍ജ്

പീഡനക്കേസില്‍ പരാതിക്കാരിയുടെ പേര് പരസ്യമായി പറയുന്നത് ശരിയാണോ എന്ന് മാധ്യമപ്രവര്‍ത്തക ചോദിച്ചു

Published

|

Last Updated

തിരുവനന്തപുരം |  പീഡനക്കേസില്‍ അറസ്റ്റിലായതിന് പിറകെ മധ്യമപ്രവര്‍ത്തകയോട് മോശം പെരുമാറ്റവുമായി പി സി ജോര്‍ജ്.തൈക്കാട് അതിഥി മന്ദിരത്തില്‍വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സംഭവം.പീഡനക്കേസില്‍ പരാതിക്കാരിയുടെ പേര് പരസ്യമായി പറയുന്നത് ശരിയാണോ എന്ന് മാധ്യമപ്രവര്‍ത്തക ചോദിച്ചു. പിന്നെ ആരുടെ പേര് പറയണം, നിങ്ങളുടെ പേര് പറയണോ? എന്ന അധിക്ഷേപ ചോദ്യമായിട്ടായിരുന്നു പി സി ജോര്‍ജ് ഇതിനെ നേരിട്ടത്. ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ ഒന്നാകെ പ്രതിഷേധിച്ചു.തുടര്‍ന്ന് പോലീസ് ഇടപെട്ട് പി സി ജോര്‍ജിനെ അവിടെ നിന്നും മാറ്റുകയായിരുന്നു.

ഗഢാലോചന കേസില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇത്തരത്തില്‍ പീഡനപരാതിയുള്ള വിവരം പി സി ജോര്‍ജിനെ അറിയിക്കുന്നത്. പിന്നീട് തൈക്കാട് ഗെസ്റ്റ് ഹൗസില്‍ എത്തിച്ചശേഷം പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം പി സി ജോര്‍ജിനെ എആര്‍ ക്യാംപിലേക്കു കൊണ്ടുപോയി.