Connect with us

Kerala

ദുബൈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്റേൺഷിപ്പിൽ ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥിയും

ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവലിന്റെ ഭാഗമായി മിനി മെറ്റാവേഴ്സ് ഗ്ലോക്കൽ വി ആർ ഷോ സംഘടിപ്പിച്ചും ഇൻഫെസ്റ്റ് ട്രാൻസാക്ഷന് വേണ്ടി സ്വന്തമായി ഗ്ലോക്കൽ ഡിജിറ്റൽ കോയിൻ വികസിപ്പിച്ചും ഫത്താഹ് നേരത്തെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

Published

|

Last Updated

മർകസ് ഗാർഡൻ | ഐ ടി മേഖലയിലെ യുവ പ്രതിഭകൾക്കായി യു എ ഇയിലെ മികച്ച ഐ ടി സ്റ്റാർട്ടപ്പായ ലെക്സസ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ റിസർച്ച് ഇന്റേൺഷിപ്പിൽ അവസരം നേടി ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥി അബ്ദുൽ ഫത്താഹ് .”ഐ.ടി. രംഗത്തെ നവീകരണം: ഗവേഷണവും പ്രയോഗവത്കരണവും” എന്ന പ്രമേയത്തിൽ അടുത്ത മാസം ദുബൈയിൽ നടക്കുന്ന പ്രോഗ്രാമിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് കാർഡിലാണ് വിവിധ രാഷ്ട്രങ്ങളിലെ വിദഗ്ധരോടൊപ്പം തിരഞ്ഞെടുക്കപ്പെട്ടത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭാഗമായ നാച്ചുറൽ ലാംഗ്വേജ് പ്രൊസസിംഗ് മേഘലയിൽ ഗവേഷണം നടത്തുന്ന അബ്ദുൽ ഫത്താഹ് നിലവിൽ പൂനൂർ ജാമിഅ മദീനതുന്നൂർ ബാച്ച്ലർ ഇൻ റിവീൽഡ് നോളജ് അഞ്ചാം വർഷ വിദ്യാർത്ഥിയാണ്. ആപ്ലിക്കേഷൻ, വെബ്സൈറ്റ്, സോഫ്ട്‌വെയർ നിർമ്മാണ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച അബ്ദുൽ ഫത്താഹ് മൻസിൽ മീഡിയ, സുന്നത്ത്, അദ്കാർ, മുൻഷിദ് തുടങ്ങിയ സ്പിരിച്ചൽ ആപ്ലിക്കേഷനടക്കം അൻപതിലധികം സോഫ്റ്റ് വെയർ പ്രൊജക്ടുകൾ വികസിപ്പിച്ചിട്ടുണ്ട്. ‘ലിബ് സ്റ്റാക്സ്’ ലൈബ്രററി മാനേജിംഗ് സോഫ്റ്റ്‌വെയർ, ‘ക്വീറ്റ്സ് ‘ ഡിജിറ്റൽ ഹോട്ടൽ മാനേജ്മെന്റ് സിസ്റ്റം, ഹാദി സിജിറ്റൽ ഇൻസ്റ്റിറ്റൂട്ട് എന്നിവ അവയിൽ ശ്രദ്ധേയമായവയാണ്.

കഴിഞ്ഞ മാസം നടന്ന ചടങ്ങിൽ ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്ർ മുസ്ലിയാർ ‘ബെസ്റ്റ് ടെക് കോൺട്രിബൂഷൺ’ അവാർഡ് ഫത്താഹിന് നൽകുന്നു

ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവലിന്റെ ഭാഗമായി മിനി മെറ്റാവേഴ്സ് ഗ്ലോക്കൽ വി ആർ ഷോ സംഘടിപ്പിച്ചും ഇൻഫെസ്റ്റ് ട്രാൻസാക്ഷന് വേണ്ടി സ്വന്തമായി ഗ്ലോക്കൽ ഡിജിറ്റൽ കോയിൻ വികസിപ്പിച്ചും നേരത്തെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കഴിഞ്ഞ മാസമാണ് ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്ർ മുസ്ലിയാർ ‘ബെസ്റ്റ് ടെക് കോൺട്രിബൂഷൺ’ അവാർഡ് നൽകി ഫത്താഹിനെ അനുഗ്രഹിച്ചത്.

കർണ്ണാടകയിലെ കുടക് ജില്ലയിലെ കൊണ്ടങ്കേരി അബ്ദുസ്സലാം – ജമീല ദമ്പതികളുടെ മകനാണ് . ഡിസംബർ 12 മുതൽ രണ്ടാഴ്ച്ച നീണ്ടു നിൽക്കുന്ന പ്രോഗ്രാമിന്റെ യാത്രയടക്കം മുഴുവൻ ചിലവും കമ്പനിയാണ് വഹിക്കുന്നത്. ജാമിഅ മദീനത്തുന്നൂർ റെക്ടർ ഡോ. എ.പി.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും സ്റ്റാഫ് കൗൺസിലും പ്രത്യേകം അഭിനന്ദിച്ചു.