Connect with us

Kerala

നിയന്ത്രണം വിട്ട ലോറി കടയിലേക്ക് ഇടിച്ചുകയറി അപകടം; ഡ്രൈവര്‍ മരിച്ചു

മൃതദേഹം കോട്ടയ്ക്കല്‍ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Published

|

Last Updated

കോട്ടയ്ക്കല്‍ | പടക്കവുമായെത്തിയ ലോറി നിയന്ത്രണം വിട്ട് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി അപകടം.ചരക്ക് ലോറി ഡ്രൈവര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തമിഴ്‌നാട് സ്വദേശിയാണ് ഡ്രൈവറെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

പൂത്തൂര്‍ ഇറക്കത്തില്‍ വെച്ച് ലോറി നിയന്ത്രണം നഷ്ടമായി കടയിലേക്ക്  ഇടിച്ചുകയറുകയായിരുന്നു. ലോറി കടയിലേക്ക് വരുന്നതുകണ്ട് കടയിലുണ്ടായവര്‍ ഓടിരക്ഷപ്പെട്ടതാണ് വലിയൊരു അപകടം ഒഴിവാകാന്‍ ഇടയായത്.

തമിഴ്നാട്ടില്‍നിന്ന് കേരളത്തിലെ വിഷു വിപണിയിലേക്കുള്ള പടക്കവുമായി എത്തിയതായിരുന്നു ലോറി.അഗ്നിരക്ഷാസേനയുടെയും പോലീസിന്റെയും സഹായത്തോടെ ജെസിബി ഉപയോഗിച്ച് ലോറി പുറകിലേക്ക് വലിച്ചു നീക്കി രണ്ടുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഡ്രൈവറെ പുറത്തെടുത്തത്. മൃതദേഹം കോട്ടയ്ക്കല്‍ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

Latest