Connect with us

National

തോക്കിന്റെ കാഞ്ചിയില്‍ നായ ചവിട്ടി ഒരു അമേരിക്കകാരന്‍ മരിച്ചു

നായക്കൊപ്പം വേട്ടക്കിറങ്ങിയ സമയത്താണ് ദാരുണ സംഭവം.

Published

|

Last Updated

വാഷിംഗ്ടൺ | തോക്കിന്റെ കാഞ്ചിയില്‍ നായ അബദ്ധത്തില്‍ ചവിട്ടി വെടിയേറ്റ് അമേരിക്കകാരന്‍ മരിച്ചു. നായക്കൊപ്പം വേട്ടക്കിറങ്ങിയ സമയത്താണ് ദാരുണ സംഭവം.

ട്രക്കിന്റെ ബാക്കിലായിരുന്നു തോക്ക് സൂക്ഷിച്ചിരുന്നത്. ട്രക്കിന്റെ മുന്‍സീറ്റിലായിരുന്നു യുവാവ് ഇരിന്നിരുന്നത്. ട്രക്കിന്റെ പിന്നിലിരുന്ന നായ ഓടികളിക്കുന്നതിനിടെ അബദ്ധത്തില്‍ തോക്കിന്റെ കാഞ്ചിയില്‍ ചവിട്ടി വെടിയുതിര്‍ന്നതാണ് അപകടത്തിനിടയാക്കിയത്.

ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്ത് നിന്ന് തന്നെ മരിച്ചു. മരിച്ചയാള്‍ നായയുടെ ഉടമയാണോ എന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. സമഗ്രമായ അന്വക്ഷണം നടക്കുന്നുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.