Connect with us

Kerala

വിഷം കഴിച്ച രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സ് ലോറിയിലിടിച്ച് അപകടം

പടന്നക്കാട് റെയില്‍വേ മേല്‍പാലത്തിലേക്ക് കയറുന്നതിനിടെയാണ് ആംബുലന്‍സ് നാഷനല്‍ പെര്‍മിറ്റ് ലോറിയില്‍ ഇടിച്ചത്.

Published

|

Last Updated

കാഞ്ഞങ്ങാട് | വിഷം കഴിച്ച് ഗുരുതര അവസ്ഥയിലായ യുവാവുമായി ജില്ലാ ആശുപത്രിയില്‍നിന്നും പരിയാരം മെഡിക്കല്‍ കോളജിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് ലോറിയിലിടിച്ച് അപകടം ഉണ്ടായി. ദേശീയപാതയില്‍ പടന്നക്കാട് മേല്‍പ്പാലത്തിന് സമീപമാണ് അപടമുണ്ടായത്. അപകടത്തില്‍ വിഷം കഴിച്ച് ഗുരുതര നിലയിലായ യുവാവിനും കൂടെയുണ്ടായിരുന്ന നഴ്‌സിനും പരുക്കേറ്റു.

പടന്നക്കാട് റെയില്‍വേ മേല്‍പാലത്തിലേക്ക് കയറുന്നതിനിടെയാണ് ആംബുലന്‍സ് നാഷനല്‍ പെര്‍മിറ്റ് ലോറിയില്‍ ഇടിച്ചത്. വിഷം കഴിച്ച് അവശനിലയിലായിന്ന രാജീവന്‍ ആബുലന്‍സില്‍ ബെല്‍റ്റ് ഇട്ടിരുന്നില്ല.ഇടിയുടെ ആഘാതത്തില്‍ സീറ്റിന്റെ കമ്പിയില്‍ രാജീവന്റെ തല ഇടിച്ചാണ് പരുക്ക് പറ്റിയത്. ഒപ്പം ഉണ്ടായിരുന്ന ആരോഗ്യ വകുപ്പിന്റെ 108 ആംബുലന്‍സിലെ സ്റ്റാഫായ നഴ്‌സിന് പല്ലിനാണ് പരുക്ക്. അപകടത്തെ തുടര്‍ന്ന് രാജീവനെ ജില്ലാ ആശുപത്രിയില്‍ തിരിച്ച് എത്തിച്ച് പ്രാഥമിക ചികിത്സകള്‍ നല്‍കിയതിനു ശേഷം പരിയാരം കോളജിലേക്ക് മാറ്റുകയായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍ക്കും കൂടെ ഉണ്ടായിരുന്ന രണ്ടുപേര്‍ക്കും അപകടത്തില്‍ പരുക്കുകളില്ല.

 

Latest