Connect with us

Ongoing News

അമ്പമ്പോ 498 !!; ഇടിവെട്ട് ടോട്ടലുമായി ഇംഗ്ലണ്ട്, റെക്കോര്‍ഡ്

മൂന്ന് താരങ്ങള്‍ ഇംഗ്ലണ്ടിനായി ശതകം കുറിച്ചു. ഫില്‍ സാല്‍ട്ട്, ഡേവിഡ് മലാന്‍, ജോസ് ബട്‌ലര്‍ എന്നിവരാണ് സെഞ്ച്വറി നേടിയത്.

Published

|

Last Updated

ആംസ്റ്റെല്‍വീന്‍ | ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഇനി ഇംഗ്ലണ്ടിന്റെ പേരില്‍. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ 498 റണ്‍സ് അടിച്ചെടുത്താണ് ഇംഗ്ലണ്ട് റെക്കോര്‍ഡിട്ടത്.

മൂന്ന് താരങ്ങള്‍ ഇംഗ്ലണ്ടിനായി ശതകം കുറിച്ചു. ഫില്‍ സാല്‍ട്ട്, ഡേവിഡ് മലാന്‍, ജോസ് ബട്‌ലര്‍ എന്നിവരാണ് സെഞ്ച്വറി നേടിയത്. വെറും 70 പന്തില്‍ 162ലേക്ക് പറന്ന ബട്‌ലര്‍ ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 109 പന്ത് നേരിട്ട ഡേവിഡ് മലാന്‍ 125 ഉം ഫില്‍ സാല്‍ട്ട് 93 പന്തില്‍ 122 ഉം റണ്‍സ് നേടി. ലിയാം ലിവിങ്‌സ്‌റ്റോണും (22ല്‍ 66) മികച്ച പ്രകടനം കാഴ്ചവച്ചു.

Latest