Connect with us

Kerala

ആലുവയില്‍ ഏഴ് വയസുകാരനെ പിതാവ് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു; കേസെടുത്ത് പോലീസ്

കുട്ടിയുടെ ദേഹത്തെ പാടുകള്‍ കണ്ടതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു

Published

|

Last Updated

ആലുവ |  എടത്തല പുക്കാട്ടുപടിയില്‍ ഏഴുവയസുകാരനെ പിതാവ് ചട്ടുകം പഴുപ്പിച്ച് ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചതായി പരാതി. കുട്ടിയുടെ ദേഹത്തെ പാടുകള്‍ കണ്ടതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയെ ഏറ്റെടുക്കുകയും ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുകയും ചെയ്തു.

പിതാവ് പൊള്ളിച്ചതാണെന്ന് കുട്ടി ആദ്യം സമ്മതിച്ചിരുന്നില്ല. എന്നാല്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ തുടര്‍ച്ചയായ കൗണ്‍സിലിങ്ങിലാണ് പിതാവിന്റെ ക്രൂരത കുട്ടി തുറന്നു പറഞ്ഞത്. കുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ എടത്തല പോലീസ് പിതാവിനെതിരെ കേസെടുത്തു. കുട്ടിയെ വിശദമായ പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ശരീരത്തില്‍ പലയിടങ്ങളിലും പൊള്ളലേറ്റ പാടുകള്‍ ഉള്ളതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.പീഡനത്തിനിരയായ കുട്ടിക്ക് രണ്ട് സഹോദരങ്ങളുണ്ട്. അവര്‍ക്കും സമാനമായ രീതിയിലുള്ള ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.

Content Highlights: A case was registered against a father for torturing his seven-year-old son with a hot spatula in Aluva. Neighbors alerted Childline after noticing burn marks on the boy. The child was shifted to a shelter home and medical care after continuous counseling revealed the father’s cruelty.

Latest