Connect with us

Kuwait

കുവൈത്തിലെ എല്ലാ പൗരന്മാരും താമസക്കാരും 2024 ജൂണ്‍ ഒന്നിന് മുമ്പ് ബയോ മെട്രിക് പരിശോധന പൂര്‍ത്തിയാക്കണം

പരിശോധനക്ക് സഹല്‍ ആപ്ലിക്കേഷന്‍ വഴി ബുക്ക് ചെയ്യാം.

Published

|

Last Updated

കുവൈത്ത് സിറ്റി | രാജ്യത്തെ എല്ലാ പൗരന്മാരും താമസക്കാരും ഈ വരുന്ന ജൂണ്‍ മാസം ഒന്നിന് മുമ്പായി ബയോ മെട്രിക്ക് പരിശോധന പൂര്‍ത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ അന്ത്യ ശാസനം. ഇതിനായി 2024 മാര്‍ച്ച് ഒന്നുമുതല്‍ 2024 ജൂണ്‍ ഒന്ന് വരെയുള്ള മൂന്ന് മാസ സമയമാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. അതേസമയം, ഇക്കാലയളവിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കാത്തവരുടെ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും താത്കാലികമായി നിര്‍ത്തിവെക്കുമെന്നും മന്ത്രാലയം മുന്നറിപ്പ് നല്‍കി.

പരിശോധന പൂര്‍ത്തിയാക്കാത്തവര്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് വിരോധമില്ല. തിരിച്ചെത്തുന്ന മുറക്ക് പരിശോധന പൂര്‍ത്തിയാകണം. കുവൈത്തിലെ എല്ലാ ഗവര്‍ണറേറ്റുകളിലും സ്ഥിതി ചെയ്യുന്ന സെക്യൂരിറ്റി ഡയറക്ടറേറ് ആസ്ഥാനങ്ങളിലും അവന്യൂസ് മാള്‍ ത്രീ സിക്‌സിറ്റി മാള്‍ അല്‍ കൂത്തു മാള്‍, ആസിമ മാള്‍, എന്നിവിടങ്ങളിലും രാജ്യത്തെ എല്ലാ അതിര്‍ത്തി കവാടങ്ങളിലും ഇതിനു സൗകര്യമുണ്ട്.

ബയോ മെട്രിക്ക് പരിശോധനക്കായി അപ്പോയ്‌മെന്റ് എടുക്കുന്നതിന് സര്‍ക്കാറിന്റെ ഓണ്‍ലൈന്‍ സംവിധാനമായ സഹല്‍ ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ഇലക്ട്രോണിക് സേവനങ്ങള്‍ക്കായുള്ള ഏകീകൃത സര്‍ക്കാര്‍ ആപ്ലിക്കേഷന്‍ ഔദ്യോഗിക വക്താവ് യൂസുഫ് കാസിം ആണ് ഇക്കാര്യം അറിയിച്ചത്. ബയോ മെട്രിക്ക് ഫിങ്കര്‍ പ്രിന്റ് എടുക്കുന്നതിനുള്ള നടപടി അക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എത്തുമ്പോള്‍ മൈ ഐഡി അപേക്ഷ യോ സിവില്‍ ഐ ഡി കാര്‍ഡോ ഹാജരാക്കണം. അപ്പോയിമെന്റ് ബുക്ക് ചെയ്തത് സ്ഥിരീകരിക്കുന്ന സ്ലിപ്പും ഇതോടൊപ്പം ഹാജരാക്കണം.

ആപ്പ് തുറന്ന് അപേക്ഷ സൈറ്റില്‍ പ്രവേശിക്കുക. തുടര്‍ന്ന് അപ്പോയ് മെന്റുകളുടെ ലിസ്റ്റ് തിരഞ്ഞെടുത്ത് ഒരു അപ്പോയ്‌മെന്റ് ബുക്ക് ചെയ്ത് ബട്ടണ്‍ അമര്‍ത്തുകയാണ് വേണ്ടത്. ഇതിനായി ആദ്യം ആഭ്യന്തര മന്ത്രാലയം തുടര്‍ന്ന് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ക്രിമിനല്‍ എവിഡന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, പിന്നീട് ബയോ മെട്രിക്ക് ഫിങ്കര്‍ പ്രിന്റ് എന്നീ ഓപ്ഷനുകളാണ് തിരഞ്ഞെടുക്കേണ്ടത്. ലഭ്യമായ അപ്പോയ്‌മെന്റുകളില്‍ നിന്ന് സ്ഥലം, ദിവസം, സമയം എന്നിവ തിരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്.

 

Latest